മണര്‍കാട് ഏറ്റുമാനൂര്‍ ബൈപാസ്സ് റോഡ് – മണര്‍കാട് നിന്ന് അയര്‍ക്കുന്നം, തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ വരെ നീളുന്ന ഗതാഗത പാത, മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പാപഭാരവും പേറി എങ്ങുമെത്താതെ, നല്ല രീതിയില്‍ ബസ് സര്‍വീസ് പോലും തുടങ്ങാന്‍ പറ്റാതെ കിടക്കുകയാണ് ഈ ഗതാഗത വീഥി. മണര്‍കാട് നിന്ന് പോവുമ്പോള് പാലമുറി പാലത്തിനു അപ്പുറം ഏകദേശം നൂറു മീറ്റര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു ഭാഗമുണ്ട് ഈ റോഡിനു. ഇരുവശങ്ങളിലും പാടം, വഴിയുടെ അരികു മുഴുവന്‍ കാട് പിടിച്ചു മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നു – ഇതായിരുന്നു ‘നാലുമണികാറ്റ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മണര്‍കാട് റസിഡന്‍റ്‌സ് അസോസിയേഷന്‍ വഴിയോര തണല്‍ പദ്ധതിയുടെ പൂര്‍വ്വകാലം.
പ്രദേശവാസികളുടെ കൂട്ടായ്മയുടെ ഫലമായി ഇന്ന് ഈ വഴിയോരം നാടെങ്ങും അറിയപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഉദാഹരണമായി മാറി. വൈകുന്നേര സമയങ്ങളില്‍ ഇരുന്നു കാറ്റ് കൊള്ളാനും സംസാരിച്ചിരിക്കാനും ഒരു സാഹചര്യം – അതില്‍ നിന്ന് ഉരിതിരിഞ്ഞു ഇന്ന് രാജ്യത്തിന് തന്നെ മാതൃക ആയി മാറി ഈ വഴിയോര തണല്‍ പദ്ധതി. മണര്‍കാട് എന്ന ഈ ഗ്രാമത്തിലെ മനുഷ്യര്, ഡോ.ശ്രീ.പുന്നന്‍ കുര്യന്‍റെ നേതൃത്തത്തില്‍ നടപ്പാക്കിയ ഈ ജനകീയ പദ്ധതി കേരളമാകെ വലിയ അംഗീകാരമാണ് ഇന്ന് പിടിച്ചുപറ്റുന്നത്. നാടെങ്ങും പെരുക്കുന്ന ‘നാലുമണിക്കാറ്റു’കള്‍ ഇതിന്‍റെ തെളിവാണ്. ഒരു വര്‍ഷം മുന്‍പ് 2011 ജനുവരി 13 ന് അന്നത്തെ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്നു ശ്രീ.കോടിയേരി ബാലകൃഷ്ണനാണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തു, അന്ന് മുതല്‍ ഇന്ന് വരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് നാലുമണിക്കാറ്റ് ഒരുപാട് വളര്‍ന്നു, വളരെയധികം പ്രസിദ്ധവുമായി.
റോഡിന്‍റെ ഒരു വശത്തില്‍ ഇരിക്കാനും ആഹ്ലാദിക്കാനുമുള്ള ബെഞ്ച്, ഊഞ്ഞാല്‍ മുതലായ സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ മറുവശം ‘നേരമ്പോക്ക് വായനശാല’, വിഷ വിമുക്തമായ നാടന്‍ പച്ചകറികളും പഴങ്ങളും മറ്റും ലഭിക്കുന്ന ‘നാട്ടു-ചന്ത’, കുടുംബശ്രീ ‘നാടന്‍ ഭക്ഷണശാല’ എന്നിങ്ങനെയുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. സൗരോര്‍ജം കൊണ്ട് പ്രവൃത്തിക്കുന്ന വഴിവിളക്കുകളാണ് സന്ധ്യാ സമയങ്ങളിലും രാത്രിയിലും മറ്റും ഇവിടെ വെളിച്ചം നല്‍കുന്നത്. ഇതിനൊക്കെ പുറമേ, കാലാനുസൃതമായി മീന്‍ പിടിക്കാനും, പട്ടം പറപ്പിക്കാനും, ചക്രം ചവിട്ടാനും തോണി തേകാനുമൊക്കെയുള്ള സൗകര്യങ്ങളും കലാസന്ധ്യ എന്ന പേരില്‍ പ്രതിമാസം കലാപരിപാടികള്‍ ആസ്വദിക്കാനുള്ള സംവിദാനവും ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.
ഇന്ന് ദിവസവും നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ നാടിന്‍റെ ‘നാലുമണിക്കാറ്റ്’ സന്ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെയും ഊര്‍ജ്ജ സംരക്ഷണത്തിന്റെയുമൊക്കെ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു നാടിന്‍റെ അഭിമാനമായി, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രാമീണ വഴിയോര വിനോദസഞ്ചാര പദ്ധതിയെന്ന ഘ്യാതിയോടെ ഈ ജനകീയ പരിപാടി തുടര്‍ന്നുകൊണ്ടിരിക്കുന്നു..
![]() |
Nadan ruchikalumayi kurachuper... |
![]() |
Nerampokku...A reading corner.. |
![]() |
A side view from nalumanikattu |
![]() |
Pralayolsavam at mansoon |
No comments:
Post a Comment